Sunday, October 27, 2013

ഫേസ് ബുക്ക്‌ ഉപയോഗം തടഞ്ഞതിനാൽ വിദ്യാർഥി അത്മഹത്യ ചെയ്തു.



24 മണിക്കുറും ഒരാൾ ഫേസ് ബുക്കിന്റെ മുമ്പിൽ ഇരുന്നു ചാറ്റ് ചെയ്‌താൽ പിന്നെ എന്നാ ചെയ്യണം ? 

മഹാരാഷ്ട്രയിലെ പര്‍ബനിയിലാണ് സംഭവം.....കോളേജ് വിദ്യർഥിയായ ഐശ്വര്യ ദഹിവാള്‍ ആത്മഹത്യ ചെയ്തു. കാര്യം നിസാരം ! ദിവസം മുഴുവൻ ഫേസ് ബുക്കിൽ ചാറ്റ് ചെയ്യുന്നതു മാതാപിതാക്കൾ തടഞ്ഞതാണത്രേ കാരണം....


ബുധനാഴ്ച രാത്രി ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്യുന്നിതിന്  മാതാപിതാക്കൾ ഐശ്വര്യയെ വഴക്ക് പറഞ്ഞിരുന്നു. അമിതമായി  ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതും ചാറ്റ് ചെയ്യുന്നതും നിര്‍ത്തണമെന്നും അവര്‍ നിഷ്കർഷിച്ചു . പക്ഷെ അതിനു ഇത്രയും വലിയ  വില നൽകണമെന്ന് ആ പാവങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ബുധനാഴ്ച രാത്രി മാതാപിതാക്കളുടെ ശകാരത്തിൽ ക്ഷുഭിതയായ ഐശ്വര്യ അപ്പോള്‍ തന്നെ ഫേസ് ബുക്കിൽ ഒരു കുറിപ്പും പോസ്റ്റ്‌  ചെയ്തതിനെ തുടർന്ന് കിടപ്പുമുറിയില്‍ കയറി കതകടച്ചതിനു ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

Monday, October 7, 2013

മുഴുകുടിയന്മാരായ മലയാളികൾക്കായി പുതിയ "കുപ്പി " ആപ്പ് .



















അണ്ണാ അണ്ണാ......... കൈവിറച്ചിട്ടു പാടില്ല ....ഇവിടെ അടുത്തെങ്ങാനും ഒരു കുപ്പി വാങ്ങാൻ കിട്ടുമോ? എന്ന് പോലും ഇനി മുഴുകുടിയന്മാരായ മലയാളികൾക്ക് ആരോടും അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം അവർക്കു വേണ്ടിയും ഇപ്പോൾ പുതിയ സ്മാർട്ട്‌ ഫോണ്‍ അപ്ളിക്കേഷനായ "KUPPI"  ആപ്പ് ഉണ്ട്. പരിചയമില്ലാത്ത നാട്ടിൽ ചെന്നാൽ ഈ അപ്പ് സ്മാർട്ട്‌ ഫോണിൽ എടുത്താൽ മതി. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് എവിടെയൊക്കെ, ഏറ്റവും അടുത്ത് കുപ്പി കിട്ടുന്ന സ്ഥലം, അവിടേക്കുള്ള വഴി,കയ്യിലുള്ള പണത്തിന്നു കിട്ടുന്ന സാധനം, എല്ലാ ബ്രണ്ടുകളുടേയും അളവ് വില എന്നിവ കാണിക്കുന്ന ആപ്പാണിത്.

ഏതായാലും കുടിയന്മാർക്കെല്ലാം വഴികാട്ടിയായും വീട്ടുകാർക്ക് ആപ്പായും ഒടുവിൽ ഒരു സ്മാർട്ട്‌ ഫോണ്‍ അപ്പ് വന്നിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇപ്പോൾ സ്മാർട്ട്‌ ഫോണിൽ അപ്ളിക്കേഷൻ ഉള്ള കാലമാണല്ലോ ഇത്. പിന്നെ കുടിയാനമാരെ മാത്രം എന്തിനു മാറ്റിനിർത്തണം. എന്തൊക്കെ പറഞ്ഞാലും ഇവന്മാരൊന്നും കുടി നിർത്തില്ല, പിന്നെ ഇവനെയൊക്കെ കുടിക്കാൻ സഹായിച്ചാലെന്താ എന്നുള്ള ഭാവത്തിലാണെന്ന് തോന്നുന്നു ഈ "ആപ്പ് " ഉണ്ടാക്കിയത്. കുടിച്ചു കുടിച്ചു മരിക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനായി ഇങ്ങനെ ഒരു "ആപ്പ് " ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് ലിയോ സോഫ്റ്റ്‌വേര്‍സാണ്. ഇങ്ങനെ ഒരു ഐഡിയ ഉദിചവന്റെ തല സമ്മധിക്കനം."A idea can change the life style of a കുടിയാൻ ".


സ്വന്തം വീട്ടുകാർക്കെട്ടുള്ള ഈ "ആപ്പ് "  എല്ലാ കുടിയന്മാർക്കും  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .

Saturday, October 5, 2013

സ്മാർട്ട്‌ ഫോണുകൾ ഇനിമുതൽ ഓടിച്ചുമടക്കാം.









സ്മാർട്ട്‌ ഫോണുകൾ രൂപം മാറുന്നു ..........ഓടിച്ചു മടക്കാവുന്ന സ്മാർട്ട്‌ ഫോണ്‍ ഇനി വിദൂരത്തല്ല......എല്ലു പൊട്ടാൻ പാകത്തിനുള്ള ഇറുകിയ ജീൻസ് ഇടുന്ന ന്യൂ ജനറേഷൻ പ്രോഡക്റ്റ്കൾക്ക് ഒരു ആശ്വാസമായിരിക്കും ഈ സ്മാർട്ട്‌ ഫോണ്‍ .

ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ച് സ്മാർട്ട്‌ ഫോണ്‍ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ചില സ്മാർട്ട്‌ ഫോണ്‍ കമ്പനികൾ. ലോകത്തിലെ തന്നെ നമ്പർ വണ്‍ കമ്പനികളായ ആപ്പിളും സാംസങ്ങും സ്മാർട്ട്‌ ഫോണ്‍ വിപണിയെ കൈവെള്ളയിലിട്ടു അമ്മാനമാടുന്ന സമയമാണിത് .പക്ഷെ ഇവരിൽ നിന്നും കുറച്ചു മാറിചിന്തിച്ചുകൊണ്ട് ആധുനിക ടെക്നോളജി ഉപയോഗിച്ച് സ്മാർട്ട്‌ ഫോണ്‍ വിപണിയെ തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് എൽ ജി. എൽ ജിയുടെ പുതിയ സ്മാർട്ട്‌ ഫോണായ ഇസഡ്‌ ഓടിച്ചു മടക്കാവുന്ന ഡിസ്പ്ലേയുമായാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്.

അടുത്ത മാസം തന്നെ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇസഡിൽ നല്ല ബലമുള്ളതും താഴെ വീണാൽ എളുപ്പം പോട്ടാത്തതുമായ 6 ഇഞ്ച് കോണ്‍കേവ് എൽ ഇ ഡി ഡിസ്പ്ലേയാണ് എൽ ജി ഉപയോഗിച്ചിരിക്കുന്നത്. സാംസങ്ങ് നേരത്തെ തന്നെ ഇതിന്റെ പണിപ്പുരയിലായിരുന്നുവെങ്കിലും ഓടിച്ചു മടക്കാവുന്ന സ്മാർട്ട്‌ ഫോണ്‍ എന്ന ആശയത്തിന് ആദ്യം ജീവൻ കൊടുക്കാൻ കഴിഞ്ഞത് എൽ ജിക്കാണ് .

Friday, October 4, 2013

കുഴിമാടിയന്മാർക്ക് ഇനി പല്ലു തേക്കാനും എളുപ്പവഴി
















ഇനിയുള്ള കാലത്ത് കുഴിമാടിയന്മാരായ മനുഷ്യർക്ക്‌ പല്ലുതേക്കാനും അധികം കഷ്ടപ്പെടേണ്ടി വരുമെന്ന് തോന്നുന്നില്ല. കാരണം ബ്ലിസ്സിടെന്റ് എന്ന പേരിൽ ഒരു പുതിയ 3-D പ്രിന്റെഡ്‌ ബ്രഷ് പുറത്തിറങ്ങിയിട്ടുണ്ട്. 6 സെക്കണ്ടിനുള്ളിൽ സാധാരണ ബ്രഷിനെക്കാൾ  ഏറ്റവും നന്നായി പല്ലു വൃത്തിയാക്കാൻ ഇ ബ്രഷിനു കഴിയുമെന്നാണ് ഇതിന്റെ നിർമാതാക്കളുടെ അവകാശവാദം. ഒരു mouthgaurd പോലെ ഇരിക്കുന്ന ഈ ബ്രഷിന്റെ ഉപയോഗ രീതി വളരെ രസകരമാണ്.

ചുറ്റും 600 നാരുകളുള്ള ഈ ബ്രഷ് വായിൽ ക്രിത്യമായിട്ടു വച്ചതിനു ശേഷം പല്ലു കടിക്കുകയും അയക്കുകയും കടിക്കുകയും അയക്കുകയും ചെയ്യുമ്പോൾ ബ്രഷിന്റെ നാരുകൾ പല്ലിൽ ഉരയുകയും പല്ലു പുല്ലു പോലെ വൃത്തിയാകുകയും ചെയ്യുമെന്നാണ് ബ്ലിസ്സിടെന്റ് ബ്രഷിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. 

ഇതൊക്കെ ആണെങ്കിലും ഈ മുതലോന്നു ഓർഡർ ചെയ്തു കൈപ്പറ്റണമെങ്കിൽ  ഓര്‍ഡര്‍ ഇമ്മിണി ബുദ്ധിമുട്ടാ....ഇതിനു ആദ്യമായി ടെന്റിസ്റ്റിനെ സമീപിച്ച് അളവെടുതു ആ  അളവുകൾ(impression) ബ്ലിസ്സിടെന്റിനു അയച്ചു കൊടുക്കണം. അതിനു ശേഷം 12 ആഴ്ച്ച കൊണ്ട് സാധനം കയ്യിലെത്തും.

പക്ഷെ വിലഭാഗം കേൾക്കുമ്പോൾ  "ഞാൻ എന്റെ പഴയ ബ്രഷ് തന്നെയിട്ടു തെചോണ്ടാക്കിക്കോളാം"  എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം ഈ മുതലിന് മുടിഞ്ഞ വിലയാ. 300 ഡോളറാണ് ഇതിന്റെ വില. 300 ഡോളർ എന്നുപറയുമ്പോൾ ഏതാണ്ട് 18504.00 രൂപ വരും.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക ....

Thursday, October 3, 2013

ഭൂചലനം ഉണ്ടായാൽ ഇനി ഐഫോണിലൂടെ അറിയാം.

















ഭൂചലനം ഉണ്ടായാൽ ഒരു ഐ ഫോണിന്റെ സഹായത്തോടെ അറിയാൻ കഴിയും. ഐ ഫോണിന്റെ സെൻസർ ഉപയോഗിച്ചാണ് ഭൂചലനത്തെ അറിയുവാനും അളക്കുവാനും സാധിക്കുന്നത്. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഫിസികു്സിലെ അന്റോണിയോ ടി അലെക്സൻട്രോയാണ് ഇത്തരത്തിലുള്ള ഒരു വിചിത്രമായ കണ്ടുപിടുത്തം നടത്തിയത്. റിക്ടർ സ്കേലിൽ 5 നുമുകളിലുള്ള എല്ലാ ഭുചലനങ്ങളും ഐ ഫോണിന്റെ സഹായത്തോടെ അറിയാൻ സാധിക്കും. സ്ക്രീനിന്റെ ചലനം അറിയുവാൻ ഐ ഫോണിൽ ഘടിപ്പിചിരിക്കുന്ന Micro-Electro-Mechanical System (MEMS) മാണ് ഭൂചലനം ടിറ്റക്ട്  ചെയ്യുന്നത് .



കടപ്പാട് :- dailymail.co.uk