Monday, August 19, 2013

അറിഞ്ഞോ ?? സുക്കർബർഗിന്റെ വാൾ ഹക്ക് ചെയ്യപ്പെട്ടു....

കളിച്ചു ....കളിച്ചു.... ഫേസ്ബുക്ക്‌ മുതലാളിയുടെ വാളിൽ കയറിയായി കളി.



ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ശത്രുക്കളായ ബഗ് സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ കണ്ടുപിടിച്ചു മെയിൽ ചെയ്തുകൊടുക്കുന്നവർക്ക് 500 ഡോളർ ഇനാമായി ഫേസ്ബുക്ക്‌ പ്രഖ്യാപിച്ചിരുന്നു. ഇതറിഞ്ഞ നമ്മുടെ ഹീറോയായ പാലസ്തീന്‍ യുവാവ് ഖലീൽ  (സുക്കർബർഗിന്റെ വാൾ ഹാക് ചെയ്ത മഹാൻ) വെറുതെയിരുന്നില്ല. പുള്ളിക്കാരനറിയാവുന്ന നല്ല ഒന്നാംതരം ഒരു ബഗ് സോഫ്റ്റ്‌വെയർ ഫേസ്ബുക്കിന് മെയിൽ ചെയ്തുകൊടുത്തു. പക്ഷെ അഹങ്കാരികളായ ഫേസ്ബുക്ക്‌ അധികൃതർ മെയിലിനോട് പ്രതികരിച്ചില്ല. എന്നാല്‍ ഖലീൽ വളരെ വ്യക്തമായി സൂചിപ്പിച്ച ബഗ് കണ്ടെത്താന്‍ ഫെയ്സ്ബുക്ക് അധികൃതര്‍ക്ക് സാധിച്ചില്ല. വീണ്ടും വീണ്ടും റിപ്പോർട്ട്‌ ചെയ്തപ്പോൾ ഇതൊരു ബഗ് അല്ല എന്നായിരുന്നു പ്രതികരണം.

ദോഷം പറയരുതല്ലോ...ഇ മറുപടി സഹിക്കാൻ കഴിയാഞ്ഞ നമ്മുടെ ഹീറോ അതേ ബഗ് ഉപയോഗിച്ച് ഫേസ്ബുക്ക്‌ മുതലാളിയായ മാർക്ക്‌ സുക്കർബർഗിന്റെ വാൾ തന്നെ ഹാക്ക് ചെയ്തു ഫേസ്ബുക്കുകാരെ അക്ഷരാർത്ഥത്തിൽ അങ്ങ് ഞെട്ടിച്ചുകളഞ്ഞു.

ഇതായിരുന്നു നമ്മുടെ ഹീറോയായ ഖലീൽ ഫേസ്ബുക്ക്‌ മുതലാളിക്ക് കൊടുത്ത പോസ്റ്റ്‌.. .


തെറ്റ് സമ്മതിച്ചു 500 ഡോളർ ഖലീലിനു ഇനാമായി നൽകി ഫേസ്ബുക്ക്‌ അവരുടെ മഹത്വമൊന്നും കാണിക്കാൻ തയ്യാറായില്ല കേട്ടോ? ഫേസ്ബുക്കിന്റെ പ്രൈവസി പോളിസി പാലിച്ചില്ല എന്ന പേരിൽ അവർ നമ്മുടെ ഹീറോയിക്ക് അവകാശപ്പെട്ട ഇനാം നിഷേധിച്ചു. ഏതായാലും ഫേസ്ബുക്ക്‌ തക്കസമയത്തുതന്നെ തനി അമേരിക്കൻ ഭൂഷ്വാസിയുടെ സ്വഭാവം കാണിച്ചു.

പക്ഷെ ഇതറിഞ്ഞ നമ്മുടെ ഹീറോ വെറുതെ ഇരിക്കുമോ ?? ഫേസ്ബുക്ക്‌ മുതലാളിയുടെ അപ്പനെ വരെ വിലപറഞ്ഞു മേടിക്കാൻ കഴിവുണ്ടന്നു കാണിക്കാൻ ഖലീൽ തന്റെ വീഡിയോ ഫേസ് ബുക്കിലൂടെ പ്രചരിപ്പിക്കാൻ തീരുമാനിച്ചത് ഇപ്പോൾ ഫേസ്ബുക്കിനു തന്നെ ഒരു തലവേദനയായി മാറിയിരിക്കുകയാണ്.

ആവശ്യമുള്ളതിനും ഇല്ലാത്തതിനുമായി ഫേസ്ബുക്ക് പോസ്റ്റുകൾക്ക്‌ പോതിരെ ലൈക്‌ അടിക്കുന്ന നമ്മൾ ഈ ചെറുപ്പക്കാരന് എത്ര ലൈക്‌ നൽകണം ???

0 comments:

Post a Comment

Comment and Discuss